
പനച്ചിക്കാട്ട് പിക്കപ്പ് വാൻ ഡ്രൈവറും ഉടമയും തമ്മിൽ സംഘർഷം: ഡ്രൈവർക്ക് കമ്പിവടിക്ക് അടിയേറ്റു: 2 പേർ പിടിയിൽ: പ്രശ്നം സാമ്പത്തിക തർക്കം
കോട്ടയം: പനച്ചിക്കാട് നെല്ലിക്കലില്‍ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേര്‍ന്ന് കമ്പിവടിക്ക് അടിച്ചു പരുക്കേല്‍പ്പിച്ചു.
പനച്ചിക്കാട് നെല്ലിക്കല്‍ പെരിഞ്ചേരിക്കുന്ന് സ്വദേശി സതീഷിനാണ് മര്‍ദനമേറ്റത്ത്. ആക്രമണത്തില്‍ പരുക്കേറ്റ സതീഷിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സതീഷ് ഓടിക്കുന്ന പിക്കപ്പിന്റെ ഉമട സജിയെയും മകനെയും ചിങ്ങവനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. ഇരു കൂട്ടരും തമ്മില്‍
സാമ്പത്തിക തര്‍ക്കം നില നിന്നിരുന്നു. ശനിയാഴ്ച പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്തതിനു ശേഷം പോയ സതീഷ് പിന്നീട് വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കത്തിയുമായി സജിയുടെ വീട്ടിലെത്തിയ സതീഷ് ബഹളം ഉണ്ടാക്കിയതോടെ സജിയും മകനും ചേര്‍ന്ന് വാക്കത്തി പിടിച്ചു വാങ്ങുകയും സതീഷിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചതോടെ ചിങ്ങവനം പോലീസ് സ്ഥലത്ത് എത്തി സതീഷിനെ ആശുപത്രിയില്‍ എത്തിച്ചു. സജിയെയും മകനെയും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. സജിയുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടി.