കോട്ടയം പനച്ചിക്കാട്ട് വിവാഹ പാർട്ടിയുടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു:ബ്രേക്ക് പോയി വീടിന്റെ മതിൽ തകർത്തു

Spread the love

പനച്ചിക്കാട് :കച്ചേരി കവലയിൽ ബ്രേക്ക് തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സമീപത്തെ വീടിന്റെ മതിൽ തകർത്ത് മരത്തിൽ ഇടിച്ചു നിന്നു.

സംഭവ സമയത്ത് വീടിനും സമീപത്തും ആളുകൾ ഇല്ലാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം.

വിവാഹ ആവശ്യത്തിന് വന്ന ടൂറിസ്റ്റ് ബസ് കച്ചേരി കവലയിൽ ഇട്ട് തിരിക്കുന്ന സമയത്താണ് വാഹനത്തിന്റെ ബ്രേക്ക് തകരാർ സംഭവിക്കുന്നത്. തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറക്കത്തിൽ ഉരുണ്ട് നീങ്ങിയ വാഹനം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്ത ശേഷം വീടിന് മുൻപിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു