
കോട്ടയം : പനച്ചിക്കാട് ദക്ഷിണമുകാംബികയിലെ നവരാത്രി മഹോത്സവം ഈ മാസം 18ന് ആരംഭിക്കും. സംഗീതവും നൃത്തവും കഥകളിയും ഉൾപ്പെടെ പ്രധാന ക്ഷേത്രകലകളെല്ലാം ഈ 15 ദിവസങ്ങളിൽ അരങ്ങേറും.
18ന് രാവിലെ 8ന് നവരാത്രി കലോപാസന ആരംഭിക്കും. വിധു രാജും ദേവനാരായണനും ചേർന്ന് ദീപം തെളിയിക്കും. ഈ വർഷം 1800ൽ അധികം കലാകാരന്മാർ ക്ഷേത്ര സന്നിധിയിലെ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും.
22ന് വൈകിട്ട് 7ന് ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ദീപം തെളിക്കൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ നിർവഹിക്കും. 29ന് വൈകിട്ട് 6.30ന്ഗ്രന്ഥം എഴുന്നള്ളത്ത്, പൂജവയ‌്പ് 30ന്. ഒക്ടോബർ ഒന്നിന് മഹാനവമി ദർശനവും ദക്ഷിണ മുകാംബി സംഗീതോത്സവവും. 2ന് വിജയദശമി, രാവിലെ 4ന് പൂജയെടുപ്പ്, വിദ്യാരംഭം, ക്ഷേത്രാ നുഷ്ഠാനങ്ങൾക്കൊപ്പം വിശേ ഷാൽ പൂജകളായ മുറജപം, പുരുഷ സൂക്‌താർച്ചന, ചക്രാബ്ജ പൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്‌താർച്ചന തുടങ്ങിയ പൂജകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group