video
play-sharp-fill

പനച്ചിക്കാട് സായിപ്പുകവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തിയിട്ട ലോറിയ്ക്ക്  പിന്നിൽ ഇടിച്ചു;  അഞ്ച് പേർക്ക് പരിക്ക്; പള്ളിയിൽ നിന്ന് മടങ്ങിയ കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സായിപ്പുകവലയിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ, ഭാര്യ ജ്യോതി, മകൻ നദാൻ, ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്.

കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു അപകടം. പള്ളിയിൽ പോയ ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ, മഴയിൽ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു