പനച്ചിക്കാട്ടെ കോവിഡ് ബാധിതൻ സഞ്ചരിച്ചത് ഇതുവഴിയെല്ലാം: പനച്ചിക്കാട്ടെ അൽമ സ്റ്റോഴ്‌സിലും കൊറോണ ബാധിതൻ എത്തി; നാടിനെ രക്ഷപെടുത്തിയത് ലോക്ക് ഡൗൺ എന്ന് ജില്ലാ ഭരണകൂടം

പനച്ചിക്കാട്ടെ കോവിഡ് ബാധിതൻ സഞ്ചരിച്ചത് ഇതുവഴിയെല്ലാം: പനച്ചിക്കാട്ടെ അൽമ സ്റ്റോഴ്‌സിലും കൊറോണ ബാധിതൻ എത്തി; നാടിനെ രക്ഷപെടുത്തിയത് ലോക്ക് ഡൗൺ എന്ന് ജില്ലാ ഭരണകൂടം


സ്വന്തം ലേഖകൻ

പനച്ചിക്കാട്: കൊറോണ ബാധിതനായ പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം പ്രദേശത്തെ നഴ്‌സ് സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പുറത്തു വിട്ടു. മാർച്ച് 22 മുതൽ ഏപ്രിൽ 22 വരെയുള്ള നഴ്‌സിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഒരുമാസം നീണ്ടു നിൽക്കുന്ന റൂട്ട് മാപ്പിൽ ആശുപത്രികളാണ് കൂടുതൽ സന്ദർശനം നടത്തിയിരിക്കുന്നത്.

എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഗുണമാണ് പനച്ചിക്കാട് പഞ്ചായത്തിലെ കൊറോണ ബാധിതൻ കൂടുതൽ സ്ഥലത്ത് സഞ്ചരിക്കാതിരുന്നതിന്റെ കാരണമെന്നു വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ വിജയം തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഇടപഴഞ്ഞിയിലെ സ്.കെ ആശുപത്രിയിലെ മെയിൽ നഴ്‌സാണ് പനച്ചിക്കാട് സ്വദേശിയായ യുവാവ്. ഇയാൾ മാർച്ച് 22 നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും പുറപ്പെട്ടത്. ഇവിടെ നിന്നും പ്രൈം ഓട്ടോമൊബൈൽസിൽ എത്തിയ ഇയാൾ നേരെ കോട്ടയത്തേയ്ക്കു യാത്ര തിരിക്കുകയായിരുന്നു.

23 ന് രാത്രി 11.30 ന് കാറിൽ ഡ്രൈവറെയും കൂട്ടി ഇയാൾ യാത്ര ആരംഭിച്ചു. തിരുവനന്തപുരത്തെ വാടകവീട്ടിൽ നിന്നുമാണ് ഇയാൾ യാത്ര ആരംഭിച്ചത്. 24 ന് പുലർച്ചെ രണ്ടു മണിയോടെ കാറിൽ ഇയാൾ പരുത്തുംപാറയിലെ വീട്ടിൽ എത്തി. മാർച്ച് 25 മുതൽ ഏപ്രിൽ ഏഴു വരെയുള്ള ലോക്ക് ഡൗൺ സമയത്ത് ഇയാൾ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. വീട്ടിൽ നിന്നും ഇയാൾ പുറത്തിറങ്ങിയതേയില്ല.

ഏപ്രിൽ എട്ടിന് രാവിലെ 10.30 ന് കുറിച്ചി സചിവോത്തമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. 11.30 വരെ ഇദ്ദേഹം ഈ ആശുപത്രിയിൽ ചിലവഴിച്ചു. തുടർന്നു തിരികെ വീട്ടിലെത്തി. ഏപ്രിൽ എട്ടു മുതൽ ഏപ്രിൽ 10 വരെ വീണ്ടും വീട്ടിൽ തന്നെ കഴിഞ്ഞു.

ഏപ്രിൽ 11 ന് രാവിലെ 10.30 മുതൽ 11.30 വരെ വീണ്ടും സചിവോത്തമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഏപ്രിൽ 18 ന് വൈകിട്ട് 4.30 ന് പനച്ചിക്കാട് അൽമ സ്റ്റോർസിൽ എത്തി. ഇതിനിടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നു 22 ന് രാവിലെ ഒൻപതിന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തി. 11.30 വരെ ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ 23 ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.