ഇന്ന് വിജയദശമി: പനച്ചികാട് അടക്കമുള്ള ക്ഷേത്രത്തിൽ വൻ ആഘോഷങ്ങൾ; ലക്ഷക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ഇന്ന് വിജയദശമി: പനച്ചികാട് അടക്കമുള്ള ക്ഷേത്രത്തിൽ വൻ ആഘോഷങ്ങൾ; ലക്ഷക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി അടക്കമള്ള സരസ്വതിക്ഷേത്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സരസ്വതി ദേവിയൂടെ അനുഗ്രഹം തേടി കുരുന്നുകൾ കൂട്ടത്തോടെ എത്തിയതോടെ ക്ഷേത്രങ്ങളിലും, വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്ന സ്ഥാപനങ്ങളിലും വൻ തിരക്കാണ്.

പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ പൂജയെടുത്തു. തുടർന്ന് സരസ്വതിയെ വണങ്ങി കുരുന്നുകൾക്ക് അദ്യാക്ഷരം കുറിച്ചു നൽകി. നാവിൽ സ്വർണം കൊണ്ടും, കൈ താലത്തിലെ അരിയിലും എഴുതിച്ചാണ് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ സംഹാര ശക്തിയായ ദുർഗയേയും , തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ അഷ്ട ഐശ്വര്യവും നൽകുന്ന ലക്ഷ്മിയേയും , അവസാന മൂന്ന് ദിനങ്ങളിൽ അക്ഷരാഗ്‌നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക .

ഒൻപതുദിനങ്ങൾ ദേവിയെ പൂജിച്ചതിനു ശേഷം പൂർവ്വാധികം ശക്തനായ ശ്രീരാമൻ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ദുർഗപൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി.

അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി ശക്തിസ്വരൂപിണിയായ ദുർഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു .

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും മാറ്റമുണ്ട് . ചില സ്ഥലങ്ങളിൽ ദുർഗാ ദേവിയുടെ ബിംബം നദിയിലോ , ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങും നടത്താറുണ്ട് . പടക്കങ്ങൾ നിറച്ച രാവണന്റെയും ,കുംഭകർണ്ണന്റെയും, ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീ കൊളുത്തുന്നതും ദസ്‌റയുടെ പ്രധാന ചടങ്ങാണ് .

കേരളത്തിൽ വാഗ് ദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത് . ആചാര്യന്മാർ ധാന്യത്തിൽ ഹരിശ്രീ കുറിപ്പിക്കുന്ന കുരുന്നുകൾ ഏറ്റുവാങ്ങുന്നത് വാഗ്‌ദേവതയുടെ വരദാനമാണ്. അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും.