പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത് ഉദ്ഘാടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ‘ ഹരിതവർണ്ണം ‘ എന്ന പേരിൽ പരുത്തുംപാറ കുഴിമറ്റം എൽ.പി സ്കൂളിൽ പച്ചത്തുരുത്ത് ഉദ്ഘാടനം നടത്തി. ഹരിത കേരള മിഷൻ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷമാണ് പച്ച തുരുത്തിന് തുടക്കം കുറിച്ചത്.

ഇന്നലെ സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽ കുമാർ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂവളം, അത്തി, ആൽ, ഞാവൽ, കണിക്കൊന്ന, ആത്ത, പ്ലാവ്, മാവ് തുടങ്ങി അമ്പതോളം മരങ്ങൾ നിലവിൽ ഈ പച്ച തുരുത്തിൽ സംരക്ഷിച്ചു വരുന്നുണ്ട്.
ഇതുകൂടാതെ ഫലവൃക്ഷതൈകൾ കൂടി ഉൾപ്പെടുത്തിയാണ് പച്ചത്തുരുത്ത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ആര്യവേപ്പ്, തുളസി, ലക്ഷ്മി തരു, പനിക്കൂർക്ക, കരിനൊച്ചി തുടങ്ങി വിവിധ ഔഷധസസ്യങ്ങൾ കൂടി പച്ച തുരുത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയ് മാത്യു അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ജില്ലാമിഷൻ പ്രതിനിധി സഫിയ ബീവി, തൊഴിലുറപ്പ് ഓവർസിയർ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് രേഖ ഗോപാലകൃഷ്ണൻ, അർച്ചന അനൂപ് (ഹരിത കേരളം മിഷൻ ),

മറ്റ് അധ്യാപകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ ജോർജ് സ്വാഗതവും ഹരിത കേരളം മിഷൻ ജില്ലാ പ്രതിനിധി അർച്ചന ഷാജി നന്ദിയും പറഞ്ഞു.