video
play-sharp-fill

കുറുക്കൻ, കുറുനരി, കാട്ടുപൂച്ച: ഒടുവിൽ കുരങ്ങനും: ഇനി ആരെങ്കിലുമുണ്ടോ പനച്ചിക്കാട്ടേക്ക്

കുറുക്കൻ, കുറുനരി, കാട്ടുപൂച്ച: ഒടുവിൽ കുരങ്ങനും: ഇനി ആരെങ്കിലുമുണ്ടോ പനച്ചിക്കാട്ടേക്ക്

Spread the love

കോട്ടയം :പനച്ചിക്കാട് പഞ്ചാ യത്തിൽ കുറുക്കൻ, കുറുനരി കാട്ടുപൂച്ച എന്നിവയ്ക്കു പുറമേ ഇപ്പോൾ കുരങ്ങന്റെ ശല്യവും. പനച്ചിക്കാട് അമ്പാട്ടുകടവ് ഭാഗത്തെ വീടുകളിലാണ് കുരങ്ങൻ എത്തുന്നത്.

അടുക്കളയിൽ പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണ പാത്രങ്ങളിൽ കൈയിട്ട് വാരിത്തിന്നുകയും സമീപത്ത് വിതറിയിടുകയുമാണ്. കതകുകളും ജനലുകളുമൊക്കെ അടച്ചിട്ട് വീട്ടുകാർ പുറത്തുപോയി മടങ്ങി വരുമ്പോൾ അടുക്കളയിലിരുന്ന് കുരങ്ങൻ വയറു നിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

അടുക്കളകളുടെ ചിമ്മിനി വഴി കയറുന്ന കുരങ്ങൻ നാട്ടുകാരെ വലയ്ക്കുകയാണ്. കഴിഞ്ഞയാഴ്ച്‌ച പുലിയാട്ടുപാറ
ഭാഗത്ത് പാണംപറമ്പിൽ സന്ദി പ്, രാജേശ്വരി ഭവനിൽ രാജേശ്വരി, കിഴക്കേമംഗലത്ത് ഇന്ദിരാഭാ യി എന്നിവരുടെ വീടുകളിലും കുരങ്ങനെത്തിയിരുന്നു. സന്ദീപിന്റെ വീടിന്റെ അടുക്കളയിൽനിന്നു പാത്രങ്ങൾ മറിച്ചിട്ട് ചോറും കറികളും കഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെ പച്ചക്കറികളും കുര ങ്ങൻ കൊണ്ടുപോയി. മഞ്ഞൾപ്പൊടി സൂക്ഷിച്ചിരുന്ന പാത്രവുമായി മേൽക്കൂരയിൽ കയറിയ കുരങ്ങൻ മഞ്ഞൾപൊടി മുറ്റം മുഴുവൻ വിതറിയ ശേഷം പാത്രം താഴേക്ക് എറിഞ്ഞിട്ടാണ് രക്ഷപെട്ടത്.

പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് റോയി മാത്യു വനം വകുപ്പിനെ വിവരം അറിയിച്ചു.