
സ്വന്തം ലേഖിക
കോട്ടയം: കോവിഡ് കാലത്ത് വാർഡിലെ മുഴുവനാളുകൾക്കും
പച്ചക്കറി കിറ്റ് വിതരണം ചെയ്ത് മാതൃകയായ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് (8)വാർഡ് മെമ്പർ പ്രസീത സി രാജു എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനമോദന ചടങ്ങ് സംഘടിപ്പിച്ച് വീണ്ടും മാതൃകയാകുന്നു.
എട്ടാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ സുമസ്സുകളുടെ സഹായ സഹകരണത്തോടുകൂടി വാർഡിലെ എൽ കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും നെല്ലിക്കൽ എസ് എൻ ഡി പി ഹാളിൽ വച്ച് ബുക്ക് വിതരണം ചെയ്തു. കൂടാതെ പത്താം ക്ലാസ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group