പനച്ചിക്കാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സേവാഭാരതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സേവാ ഭാരതി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളും കടകളും അണുവിമുക്തമാക്കുകയും, ദുരിതം അനുഭവിക്കുന്നവർക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് വിവിധ വാർഡുകളിൽ പ്രവർത്തനങ്ങൾ നടത്തിയത്.

ഇത് കൂടാതെ കൊവിഡ് കാല സേവനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആംബുലൻസും വാഹന സൗകര്യവും ഏർപ്പെടുത്തി. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും അടക്കം സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് ആശ അജികുമാർ, ജനറൽ സെക്രട്ടറി ശ്രീരാഗ്, സെക്രട്ടറി അജികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group