video
play-sharp-fill

കൊല്ലത്ത് പാന്‍മസാല കടത്ത്; സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു; ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലത്ത് പാന്‍മസാല കടത്ത്; സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു; ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം :കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല തന്റെ ലോറിയില്‍ നിന്ന് പിടിച്ച സംഭവത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു. ലോറി വാടയ്ക്ക് നല്‍കിയതാണെന്ന് എ ഷാനവാസ് വിശദീകരിച്ചിരുന്നെങ്കിലും ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത

കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്. പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇജാസ് പിടിയിലായതോടെ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. പിടികൂടിയ ലോറിയുടെ രേഖകളുമായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസിലൂടെ ഷാനവാസിന് കരുനാഗപ്പള്ളി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.