video
play-sharp-fill

ഇനി ഇളവുകളുണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ വകുപ്പിന്റെ അന്ത്യശാസനം

ഇനി ഇളവുകളുണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ വകുപ്പിന്റെ അന്ത്യശാസനം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇനി ഇളവുകൾ ഉണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കും. അന്ത്യശാസനവുമായി ആദായ നികുതി വകുപ്പ് അധികൃതർ. മാർച്ച് 31 വരെയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നത്.

2020 മാർച്ച് 31 ശേഷം ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നൽകില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാൻകാർഡുകൾ റദ്ദാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉടമകൾ തന്നെയായിരിയ്ക്കും ഉത്തരവാദികൾ എന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൻകാർഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ നിരവധി തവണ കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. രാജ്യത്ത് 17.57 കോടി ആളുകൾ ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്.