play-sharp-fill
പാന്‍ കാര്‍ഡിലെ അഡ്രസ് തെറ്റാണോ? ആധാര്‍ ഉപയോഗിച്ച്‌ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം….!

പാന്‍ കാര്‍ഡിലെ അഡ്രസ് തെറ്റാണോ? ആധാര്‍ ഉപയോഗിച്ച്‌ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം….!

സ്വന്തം ലേഖിക

ന്യൂഡൽഹി: നികുതിദായകനായ ഇന്ത്യന്‍ പൗരന് വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍.

അഥവാ പാന്‍ കാര്‍ഡ്. ആദായനികുതി വകുപ്പ് നല്‍കിയ ഈ 10 അക്ക ആല്‍ഫാന്യൂമെറിക് കോഡ് ഒരു വ്യക്തിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖ കൂടിയാണ്. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്. പെന്‍ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍, സര്‍ക്കാര്‍ സ്കീമുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്. വ്യക്തികള്‍ക്ക് സാധുതയുള്ള ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡ് വിലാസം മാറ്റാവുന്നതാണ്.

ആധാര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ പാന്‍ കാര്‍ഡിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന്, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പോര്‍ട്ടല്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയ ശേഷം ‘ആധാര്‍ ഇ-കെവൈസി അഡ്രസ് അപ്‌ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ക്യാപ്‌ച പൂരിപ്പിക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച്‌ ‘സമര്‍പ്പിക്കുക’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയില്‍ ഐഡിയിലോ നിങ്ങള്‍ക്ക് ഒരു ഒട്ടിപി ലഭിക്കും, അത് നല്‍കി കഴിഞ്ഞാല്‍, പാന്‍ കാര്‍ഡ് വിലാസം അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിക്കും. അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ എസ്‌എംഎസ് വഴിയും ഇ മെയില്‍ വഴിയും സ്ഥിരീകരണം ലഭിക്കും.

ആധാര്‍ കാര്‍ഡ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ പാന്‍ കാര്‍ഡ് വിലാസം ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു.