
പാമ്പാടി :സെൻ്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ സെപ്‌തംബർ ഒന്നു മുതൽ എട്ടുവരെ ആചരിക്കും. ഓഗസ്റ്റ് 31-ാം തീയതി 6 ന് സന്ധ്യാപ്രാർത്ഥന, തുടർന്ന് ഫാ. എബിജോൺ കുറിച്ചിമല പ്രസംഗം.സെപ്റ്റംബർ
1-ാം തീയതി മുതൽ 8-ാം തീയതി വരെ രാവിലെ 7.00 ന് പ്രാർത്ഥന, 7.30 ന് വിശുദ്ധകുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന 6 ന് സന്ധ്യാ നമസ്കാരം. 3-ാം തീയതി ബുധനാഴ്‌ച 10. 30 ന് ധ്യാനപ്രസംഗം റവ.ഫാ. ജോൺസ് റാം പെരുമ്പള്ളി നയിക്കും.
7-ാം തീയതി ഞായറാഴ്‌ച രാവിലെ 8.15 ന് തോമസ് അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ – കുർബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന 8-ാം തീയതി രാവിലെ 7.30 ന് വെരി റവ. തോമസ് കെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇട്ടി കുന്നത്തയ്യാട്ട് എപ്പിസ്കോപ്പായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന 5-ന് പ്രസംഗം, പ്രദിക്ഷണം, ആശിർവ്വാദം നേർച്ചവിളമ്പ്
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി. ജേക്കബ്ബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്ട്, ട്രസ്റ്റി ബൈജു ആൻഡ്രൂസ് ചേർക്കോണിൽ, സെക്രട്ടറി ബേസിൽ ബാബു ആറ്റുതുരുത്തേൽ എന്നിവർ നേതൃത്വം നൽകും.