പാമ്പാടിയിൽ പാമ്പ് ശല്യം വർധിച്ചു: താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിക്കുള്ള ചികിത്സ വേണമെന്ന് ആവശ്യം

Spread the love

പാമ്പാടി :പാമ്പാടിയിലും പരിസര പ്രദേശങ്ങളിലേയും പുരയിടങ്ങളിൽ അണലി പാമ്പുകളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചുവരുന്നതായി കർഷകർ പറയുന്നു.

video
play-sharp-fill

കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിൽ മഴക്കാലമായതോടെ ഇവ പെറ്റുപെരുകുകയാണ്. ടാപ്പിങ്ങ് തൊഴിലാളികൾക്കാണ് ഇത് എറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്.

പശു വളർത്തൽ കുറഞ്ഞതോടെ പറമ്പുകളിലെ പുല്ലുപറിക്കാനും ആളുകൾ ഇല്ലാത്തത് പാമ്പുകളുടെ എണ്ണം പെരുകാൻ കാരണമായി. പാമ്പിൻ കുഞ്ഞുങ്ങൾ വേനൽ കാലമാകുന്നതോടെ വീടുകൾക്ക് സമീപം എത്താനുള്ള സാധ്യത കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പ് പദ്ധതിയിൽ കാടുതെളിക്കൽ നടക്കുന്നുണ്ടകിലും പൂർണമായ കാടുതെളിക്കൽ അവരെ കൊണ്ടു സാധിക്കുന്നില്ല. മിഷൻ ഉപയോഗിച്ചു കാടുതെളിക്കുന്നതിന് സ്വകാര്യ വ്യക്തികൾ ഉയർന്ന കൂലി വാങ്ങുന്നത് വലിയ പ്രതിസന്ധിയാണ്.

പാമ്പുകളിൽ കടുത്ത വിഷം ഉള്ള അണലിയുടെ കടിയേറ്റാൽ ചികിൽസാ ലഭിക്കണമെങ്കിൽ കോട്ടയം വരെ എത്തേണ്ട സാഹചരൃമാണ് നിലവിൽ ഉള്ളത്.

പാമ്പാടി താലൂക്ക് ആശുപത്രിയിൽ പാമ്പു കടിയേൽക്കുന്നവർക്കുള്ള ചികൽസ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന്
കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്
ആവശ്യപ്പെട്ടു.