
പാമ്പാടി :പാമ്പാടിയിലും പരിസര പ്രദേശങ്ങളിലേയും പുരയിടങ്ങളിൽ അണലി പാമ്പുകളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചുവരുന്നതായി കർഷകർ പറയുന്നു.
കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിൽ മഴക്കാലമായതോടെ ഇവ പെറ്റുപെരുകുകയാണ്. ടാപ്പിങ്ങ് തൊഴിലാളികൾക്കാണ് ഇത് എറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്.
പശു വളർത്തൽ കുറഞ്ഞതോടെ പറമ്പുകളിലെ പുല്ലുപറിക്കാനും ആളുകൾ ഇല്ലാത്തത് പാമ്പുകളുടെ എണ്ണം പെരുകാൻ കാരണമായി. പാമ്പിൻ കുഞ്ഞുങ്ങൾ വേനൽ കാലമാകുന്നതോടെ വീടുകൾക്ക് സമീപം എത്താനുള്ള സാധ്യത കൂടുതലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലുറപ്പ് പദ്ധതിയിൽ കാടുതെളിക്കൽ നടക്കുന്നുണ്ടകിലും പൂർണമായ കാടുതെളിക്കൽ അവരെ കൊണ്ടു സാധിക്കുന്നില്ല. മിഷൻ ഉപയോഗിച്ചു കാടുതെളിക്കുന്നതിന് സ്വകാര്യ വ്യക്തികൾ ഉയർന്ന കൂലി വാങ്ങുന്നത് വലിയ പ്രതിസന്ധിയാണ്.
പാമ്പുകളിൽ കടുത്ത വിഷം ഉള്ള അണലിയുടെ കടിയേറ്റാൽ ചികിൽസാ ലഭിക്കണമെങ്കിൽ കോട്ടയം വരെ എത്തേണ്ട സാഹചരൃമാണ് നിലവിൽ ഉള്ളത്.
പാമ്പാടി താലൂക്ക് ആശുപത്രിയിൽ പാമ്പു കടിയേൽക്കുന്നവർക്കുള്ള ചികൽസ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്
ആവശ്യപ്പെട്ടു.