പാമ്പാടിയിലെ പഴക്കടയിൽ നിന്നും പഴകിയ മുന്തിരിയും പഴങ്ങളും പിടിച്ചെടുത്തു: പിടിച്ചെടുത്തത് റോഡരികിൽ വാഹനങ്ങിൽ വിൽക്കാൻ എത്തിച്ച പഴങ്ങൾ

പാമ്പാടിയിലെ പഴക്കടയിൽ നിന്നും പഴകിയ മുന്തിരിയും പഴങ്ങളും പിടിച്ചെടുത്തു: പിടിച്ചെടുത്തത് റോഡരികിൽ വാഹനങ്ങിൽ വിൽക്കാൻ എത്തിച്ച പഴങ്ങൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: റോഡരികിൽ വാഹനങ്ങളിൽ വിൽപ്പന നടത്തുന്നതിനായി വിതരണം ചെയ്ത പഴയങ്ങളിൽ ഗുണ നിലവാരം ഇല്ലാത്തതും. പാമ്പാടിയിലെ ഗുരുപൂജ എന്ന കടയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. പൂപ്പൽ പിടിച്ചതും , പഴകിയതുമായ മുന്തിരിയടക്കം പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് മുന്തിരിയും പഴങ്ങളുമടക്കം പഴയ സാധനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ സാധനങ്ങൾ വാങ്ങിയ ആളുകളിൽ പലരും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തി പഴക്കടയ്ക്ക് മുന്നിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ സുരക്ഷാ വിഭാഗത്തെയും ആരോഗ്യ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് നാട്ടുകാർ കടയിൽ പരിശോധന നടത്തിയത്. ഇതേ തുടർന്ന് കടയിൽ നിന്നും പഴകിയ പഴങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ കട ഉടമയ്ക്കെതിരെ പാമ്പാടി പൊലീസ് കേസെടുത്തു.