നിത്യേനയുള്ള വ്യായാമവും യോഗയും നല്ല ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ; പാമ്പാടി ക്ലബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

Spread the love

പാമ്പാടി: നിത്യേനയുള്ള വ്യായാമവും യോഗയും നല്ല ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പാമ്പാടി ക്ലബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ അനിവാര്യവും പ്രസക്തവുമായ കൂട്ടായ്മയുടെ ഫലമാണ് പാമ്പാടി ക്ലബ്ബ് രൂപീകരണം എന്നും വാസവൻ അഭിപ്രായപ്പെട്ടു.

ഡയറക്ടേഴ്സ് ഓഫീസ് മുറി എംഎൽഎ ചാണ്ടി ഉമ്മനും ജിംനേഷ്യം സിനിമാതാരം ജോണി ആന്റണിയും കഫക്ടീരിയ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ഡാലിറോയും ഐ ഡി കാർഡ് വിതരണം പി എച്ച് കുര്യൻ ഐ എ സും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡണ്ട് ബേബി വർഗീസ് അധ്യക്ഷനായ യോഗത്തിൽ ട്രഷറ രാജു കുര്യൻ, കെ എം രാധാകൃഷ്ണൻ, റെജി സക്കറിയ, എസ് എച്ച് ഓ റിച്ചാർഡ് വർഗീസ്, ഫാദർ അനിൽ തോമസ്, ഷിബു കുഴിയെടത്തറ, കുരിയൻ സക്കറിയ, കെ.ആർ.ഗോപകുമാർ, സെക്രട്ടറി ഷാജി ഫ്രാൻസിസ്, എന്നിവർ പ്രസംഗിച്ചു.