
കോട്ടയം പാമ്പാടിയിൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഒരുങ്ങി; ഒക്‌ടോബർ 10ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും
കോട്ടയം: രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി ചേർന്ന് ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്‌സുകളിൽ യുവതയ്ക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ പാമ്പാടിയിൽ നിർമിച്ച അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഒക്‌ടോബർ 10ന് നാടിനു സമർപ്പിക്കും.
ഉച്ചയ്ക്ക് 12ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും.
അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 14.68 കോടി രൂപ ചെലവിലാണ് പാർക്ക് യാഥാർഥ്യമാക്കിയത്. 28,193.13 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0