കോട്ടയം പാമ്പാടി താലൂക്ക് ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം ; വയോധികയുടെ മാല പൊട്ടിച്ചു കടന്ന് കളഞ്ഞത് മാസ്ക് ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : പാമ്പാടി താലൂക്ക് ആശുപത്രിയിൽ പട്ടാപ്പകൽ രണ്ട് സ്ത്രീകൾ വയോധികയുടെ മാല പൊട്ടിച്ചു. മാസ്ക് ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ ആണ് മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞത്. വെള്ളൂർ പാറാമറ്റം സ്വദേശിനി അമ്മിണി ശശിധരന്റെ മാലയാണ് മോഷണം പോയത്.

മോഷണം’ നടത്തിയ ശേഷം ഇവർ ആലാമ്പള്ളി ഭാഗത്തേയ്ക്ക് നടന്ന് പോയതായി സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു മോഷണം നടന്നത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.