
പാമ്പാടി : ഈ ഫോട്ടോയിൽ കാണുന്ന 65 വയസ്സുള്ള കുഞ്ഞാമ്പി എന്നയാളെ 6/8/25 തീയതി പാമ്പാടി ഭാഗത്ത് വയ്യാതെ കാണപ്പെട്ടു. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് 7/8/25 തീയതി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ മരണപ്പെട്ടു പോയിട്ടുള്ളതും ബോഡി മോർച്ചറി സൂക്ഷിച്ചിട്ടുള്ളതും ആകുന്നു. ഇയാളുടെ വിലാസം ബന്ധുക്കളെയോ അറിയില്ലാത്തതും ആകുന്നു. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനുമായോ പാമ്പാടി ഇൻസ്പെക്ടർമായോ ബന്ധപ്പെടുക. പാമ്പാടി പോലീസ് സ്റ്റേഷൻ ഫോൺ: 0481 2505322, പാമ്പാടി സബ് ഇൻസ്പെക്ടർ ഫോൺ : 9497980340