
ഡൽഹി: പാമ്പുകളെ ചുറ്റിപ്പറ്റി പല കഥകളും നിലവിലുണ്ട്. രാജവെമ്പാലയും അണലിയും അടക്കമുള്ള ഉഗ്രവിഷമുള്ള നിരവധി പാമ്പുകളുണ്ട്.
ഇതുകൂടാതെ ചേരയെപ്പോലെ വിഷമില്ലാത്തവയും ഉണ്ട്. വൂള്‍ഫ് സ്‌നേക്ക് എന്നറിയപ്പെടുന്ന പാമ്പിനും വിഷമില്ല.
ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാത്മീകി ടൈഗർ റിസർവില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മിക്കയിടങ്ങളിലും വൂള്‍ഫ് സ്നേക്കിനെ കാണാറുണ്ട്. വിഷമില്ലെങ്കിലും ഈ പാമ്പ് മനുഷ്യരുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അതിനൊരു കാരണവുമുണ്ട്. എന്താണെന്നല്ലേ?
ഏഷ്യയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ ശംഖുവരയനുമായി ഈ പാമ്ബിന് രൂപസാദൃശ്യമുണ്ട്. ഈ സാമ്യതയാണ് വൂള്‍ഫ് സ്നേക്ക് ആക്രമിക്കപ്പെടാൻ കാരണം. ‘ബിഗ് ഫോർ’ പട്ടികയില്‍ ഉള്‍പ്പെട്ട പാമ്ബാണ് ശംഖുവരയൻ. ശംഖുവരയന്റെ കടിയേറ്റ് നിരവധി മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബീഹാറില്‍ ഉടനീളം മൂന്ന് തരത്തിലുള്ള വൂള്‍ഫ് സ്‌നേക്കിനെ കാണപ്പെടുന്നുണ്ടെന്ന് വന്യജീവി വിദഗ്ധനായ അഭിഷേക് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോമണ്‍ വൂള്‍ഫ് സ്‌നേക്ക്, ബാർഡ് വൂള്‍ഫ് സ്‌നേക്ക്, ട്വിൻസ്‌പോട്ടഡ് വൂള്‍ഫ് സ്‌നേക്ക് എന്നിവയാണവ. ഇവയ്ക്ക് മൂന്നിനും വിഷമില്ല. ഇവയുടെ കടിയേറ്റാല്‍ കുട്ടികള്‍ക്ക് പോലും ഭീഷണിയുമല്ല. എന്നിരുന്നാലും, ശംഖുവരയനാണെന്ന് തെറ്റിദ്ധരിച്ച് ഇവയെ പലപ്പോഴും കൊല്ലുന്നു, ഇത് ഈ പാമ്ബിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
അല്‍പം ശ്രദ്ധിച്ചാല്‍ ആർക്കും വൂള്‍ഫ് സ്‌നേക്കിനെയും ശംഖുവരയനെയും തിരിച്ചറിയാൻ കഴിയുമെന്ന് അഭിഷേക് വിശദീകരിക്കുന്നു. ശംഖുവരയന് കറുത്ത നിറമാണ്, ശരീരത്തില്‍ വെളുത്ത വരകള്‍ ഉണ്ട്. അതേസമയം വൂള്‍ഫ് സ്‌നേക്കിന് തവിട്ട് നിറമാണ്, ഇളം മഞ്ഞ വരകളാണ്. വൂള്‍ഫ് സ്‌നേക്കിന്റെ വാലിനടുത്തുള്ള വരകള്‍ മങ്ങാൻ സാദ്ധ്യതയുണ്ട്. എന്നാല്‍ ശംഖുവരയന്റേത് തിളക്കമുള്ള വരകളാണെന്നും അദ്ദേഹം പറഞ്ഞു.