
കൊച്ചി: ശബരിമല തീർത്ഥാടകർ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവത്തില്‍ കർശന നിർദേശങ്ങളുമായി ഹൈക്കോടതി.
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. തിരുവതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം.
ഇത് സംബന്ധിച്ച് വ്യാപക പ്രചാരം നല്‍കണം.
ബോധവല്‍ക്കരണ ബോർഡുകള്‍, ദൃശ്യങ്ങള്‍ പമ്പാതീരത്ത് പ്രദർശിപ്പിക്കണം. ശബ്ദ സന്ദേശങ്ങള്‍ കെഎസ്ആർടിസി ബസുകളിലൂടെയും പ്രചരിപ്പിക്കണം. പമ്പ മലിനപ്പെടരുതെന്നും കോടതി.
ശബരിമലയിലെ അനിയന്ത്രിത തിരക്കില്‍ പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാൻ ഇടയുള്ളത് മുൻകൂട്ടി കണ്ട് തടയാൻ ആകണമെന്ന് കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാൻ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെർച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീർത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്.
പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിർദേശം നല്കി.




