പ്രതിഷേധം അണയാതെ പമ്പാവാലി…! ബിജുവിൻ്റെ ജീവനെടുത്ത കൊലയാളി ആനയെ കൊല്ലാനുള്ള ഉത്തരവിനായി കാത്തിരിപ്പ്; ഉറക്കം നഷ്ടപ്പെട്ട നിലയിൽ പ്രദേശവാസികള്‍

Spread the love

കണമല: ഓട്ടോ ഡ്രൈവർ കുടിലില്‍ ബിജു മാത്യുവിനെ തുലാപ്പള്ളി പിആർസി മലയിലെ വീടിന്‍റെ സമീപത്ത് ക്രൂരമായി കൊന്ന ഒറ്റയാനെ വെടിവച്ചു പിടിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പമ്പാവാലിക്കാർ.

ബിജുവിന്‍റെ മരണത്തോടെ ഉയർന്ന പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല. ബിജുവിനെ കൊലപ്പെടുത്തിയ ആനയെ പിടിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പറയുന്നു നാട്ടുകാർ.

ബിജുവിനെ കൊലപ്പെടുത്തിയശേഷം കാട്ടിലേക്ക് മടങ്ങിയ ആന എപ്പോള്‍ വേണമെങ്കിലും തിരികെ എത്താം. അതുകൊണ്ടുതന്നെ രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് പ്രദേശവാസികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിന്‍റെ മരണത്തിനുശേഷം കണമല ഫോറസ്റ്റ് ഓഫീസില്‍ നടന്ന ശക്തമായ പ്രതിഷേധ സമരത്തെത്തുടർന്നാണ് ആനയെ വെടിവച്ചു കൊന്നു പിടിക്കാമെന്ന് ജില്ലാ കളക്‌ടർ ഉള്‍പ്പടെ വനം വകുപ്പ് അധികൃതർ ഉറപ്പ് എഴുതി നല്‍കിയത്. ഇനി ഇതിനായി കേന്ദ്ര, സംസ്ഥാന അനുമതി ലഭിക്കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് പത്തനംതിട്ട ജില്ലാ ഭരണകൂടവും വനംവകുപ്പുമാണ്.