പമ്പ ജല മേളയ്ക്ക് മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണ വാഹന പ്രചരണ ജാഥ ആരംഭിച്ചു: കോട്ടയത്ത് ആരംഭിച്ച ജാഥ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: 66 മത് കെസി മാമൻ മാപ്പിള റോളിംഗ് ട്രോഫിക്ക് ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരെയും ട്രാഫിക് ബോധവൽക്കരണം പ്രകൃതി സംരക്ഷണം എന്നിവ മുൻനിർത്തിയും ഉള്ള വാഹന പ്രചരണ ജാഥയ്ക്ക് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ തുടക്കം കുറിച്ചു.

ബോധവൽക്കരണ പ്രചരണ ജാഥ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജാഥ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തും . സമൂഹത്തിനെയും പ്രത്യേകിച്ച് പുതിയ

തലമുറയെയും നന്മയിലേക്ക് നയിക്കുവാൻ ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ് എന്ന് ആന്റോ ആന്റണി എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.വാഹന പ്രചരണ ജാഥ നാളെ വൈകുന്നേരം തിരുവല്ലയിൽ സമാപിക്കും സമാപന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും

വർക്കിംഗ്‌ പ്രസിഡന്റ് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

.വി രാധാകൃഷ്ണമേനോൻ ,റോയി ചാണ്ടപിള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് മാമൂടൻ ഗ്രേസി അലക്സാണ്ടർ , ജലമേള ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ മാത്യു .ചീഫ് കോഡിനേറ്റർ

അഞ്ചുകൊച്ചേരി, വൈസ് പ്രസിഡണ്ട് മാരായ രാജശേഖരൻ തലവെടി നിതാ ജോർജ്, ട്രഷറർ ഷിബു കോയിക്കെരിൽ ഗോകുൽ ചക്കുളത്തുകാവ് പിസി രാജു, ലെനിൻ വള്ളക്കാലി, ബിജു

പത്തിൽ, സജി കൂടാരത്തിൽ, സനിൽ കെ ഡേവിഡ്, സുരേഷ് കൊച്ചമ്മനം സ്നേഹചന്ദ്രകുമാർ,വിജയപ്പൻ അമിച്ചകരി,എന്നിവർ പ്രസംഗിച്ചു