play-sharp-fill
കോട്ടയം പാമ്പാടിയിൽ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികന് പരിക്ക്

കോട്ടയം പാമ്പാടിയിൽ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികന് പരിക്ക്

പാമ്പാടി: കാട്ടുപന്നി ഇടിച്ചു നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു യാത്രികനു പരിക്ക്.

ബുധനാഴ്ച രാത്രിയില്‍ പാമ്പാടി കാളച്ചന്തയ്ക്കുസമീപം വട്ടമലപ്പടിയിലാണ് സംഭവം. 15-ാം മൈല്‍ കല്ലോലിക്കല്‍ ബിനുവിനാണു പരിക്കേറ്റത്.


താടിയെല്ലിനു പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴിയാണു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടമായെത്തിയ പന്നിക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായിട്ട് നാളുകളായി. കൂരോപ്പട, ളാക്കാട്ടൂര്‍, ആര്‍ഐടി, വെന്നിമല, സൗത്ത് പാമ്പാടി പ്രദേശങ്ങളില്‍ പന്നികളുടെ ശല്യം മുൻപ് രൂക്ഷമായിരുന്നു.