video
play-sharp-fill

കുടുംബസ്വത്തിനെ ചൊല്ലി തർക്കം; ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് പാമ്പാടി സ്വദേശി

കുടുംബസ്വത്തിനെ ചൊല്ലി തർക്കം; ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് പാമ്പാടി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി വെള്ളൂർ താന്നിമറ്റം ഭാഗത്ത് കരോട്ടുമുണ്ടമറ്റം വീട്ടിൽ മോഹനൻ (63) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലി മോഹനനും മക്കളും തമ്മിൽ വീട്ടിൽ വഴക്ക് ഉണ്ടാവുകയും, ഈ സമയം ഭാര്യ തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് മോഹനൻ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ ശ്രീരംഗൻ, ജോമോൻ എം.തോമസ്, എ.എസ്.ഐ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.