
പനിയും തളർച്ചയുമായെത്തിയ കുഞ്ഞുങ്ങളെ നോക്കാൻ പോലും പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല; ഡോക്ടറെ കാണാൻ വൈകിട്ട് 8 മണിക്കും കാത്തിരിക്കുന്നത് നാല്പതിലധികം രോഗികൾ; ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടർ മാത്രം : ഡ്യൂട്ടിയിലുള്ള ഡോക്ടർ എവിടെ പോയെന്ന് ജീവനക്കാർക്കും പിടിയില്ല….! വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: പനിയും തളർച്ചയുമായെത്തിയ കുഞ്ഞുങ്ങളെ നോക്കാൻ പോലും പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്
ഇന്ന് വൈകിട്ട് ഏഴ് മണിക്കും എട്ടിനുമിടയിൽ ഡോക്ടറെ കാണാൻ കാത്തിരുന്നത് നാല്പതോളം രോഗികളാണ്. ഇവിടെയെത്തുന്ന രോഗികൾക്കായി ആകെ ആശുപത്രിയിലുള്ളത് ഒരു ഡോക്ടർ ആണ്. എന്നാൽ ആ ഡോക്ടറുടെ സേവനവും രോഗികൾക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടെ തളർന്ന് വീണയാള ക്യാ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ നൽകാൻ സാധിച്ചിട്ടില്ല. ഡോക്ടർ എവിടെ പോയെന്ന് രോഗികൾ തിരക്കിയെങ്കിലും ജീവനക്കാർക്ക് മറുപടിയില്ല.
പനിയും പകർച്ച വ്യാധികളും മൂലം ജനങ്ങൾ വലയുന്ന സാഹചര്യമാണ് നിലവിൽ. അസുഖം മാറി നാളെ സ്കൂളിൽ പോകേണ്ട കുട്ടികളാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ വലയുന്നത്.
രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ പാമ്പാടി താലൂക്ക് ആശുപത്രി അധികൃതരും മറ്റ് ജീവനക്കാരും തയ്യാറാകുന്നില്ലെന്നും പരാതി വ്യാപകമാവുകയാണ്. ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് നിലവിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ