
കോട്ടയം: പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് മാവേലിക്കരയിൽ നിന്നും അറസ്റ്റിൽ.
ആലപ്പുഴ തെക്കേക്കര കൈപ്പള്ളിമുക്ക് ഭാഗം കുറത്തിക്കാട് കളക്കാട്ട് വീട്ടിൽ ദേവദത്തൻ അനിൽകുമാർ (കണ്ണൻ – 21)
ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന അതിജീവിത സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന പാമ്പാടി വില്ലേജിൽ പള്ളിക്കുന്ന് ഭാഗത്ത് വഴിയിൽ വച്ച് ബൈക്കിൽ എത്തിയ പ്രതി ബൈക്കിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിച്ച് അതിജീവിതയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ചു കണ്ടെത്തുന്നതിനായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം പാമ്പാടി ഐ പി എസ് എച്ച് ഒ റീചാർഡ് വർഗീസ്, എസ് ഐ ഉദയകുമാർ പി ബി, എസ് സി പി ഒമാരായ സുമിഷ് മാക്മില്ലൻ, നിഖിൽ, സിപിഒമാരായ ശ്രീജിത്ത്‌രാജ്, ശ്രീകാന്ത് പി എസ്, അരുൺകുമാർ എം ആർ, എന്നിവർ ചേർന്ന അന്വേഷണസംഘം
കൃത്യതയാർന്ന അന്വേഷണത്തിലൂടെ സിസിടിവി ദൃശ്യങ്ങളും, സാക്ഷി മൊഴികളും ശേഖരിച്ച് പ്രതിയുടെ വീടായ മാവേലിക്കരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് പാമ്പാടി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.




