പാമ്പാടി പിടിഎം സ്കൂളിന് എതിർവശത്ത് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി നാഷണല്‍ പെർമിറ്റ് ലോറി; വെള്ളൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്; തലയ്ക്ക് പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പാമ്പാടി: പാമ്പാടി പിടിഎം സ്കൂളിന് എതിർവശത്തുവച്ച്‌ സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ട് നാഷണല്‍ പെർമിറ്റ് ലോറി നിർത്താതെ വേഗത്തില്‍ ഓടിച്ചുപോയി.

video
play-sharp-fill

വെള്ളൂർ സ്വദേശികളായ സന്തോഷ്, രാജൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലാണ് ലോറി ഇടിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം.

ഇരുവർക്കും തലയ്ക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ ചേർന്നു പാമ്പിടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.