
പാമ്പാടി: നിരവധി സർക്കാർ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതിനും വാടകക്കെട്ടിടങ്ങൾ ഒഴിവാക്കുന്നതിനും പാമ്പാടിയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് പാമ്പാടിയിൽ ചേർന്നഎൻ.സി പി (എസ്) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അധ്യക്ഷത വഹിച്ച യോഗം എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെംബറുമായ അഡ്വ കെ .ആർ .രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബാബുകപ്പക്കാലാ ,കെ. കെ. രാജശേഖരപണിക്കർ ,രാധാകൃഷ്ണൻ ഓണമ്പിള്ളി, റെജി കൂരോപ്പട,പി.എസ്. ദീപു, അഡ്വ. അരുൺ,എബിസൺ കൂരോപ്പട, വിജയകുമാർ, പങട സോമൻ എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group