
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; തടയാൻ ശ്രമിച്ച സുഹൃത്തുക്കൾക്കും മർദ്ദനം; പാമ്പാടി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാമ്പാടി കാട്ടാംകുന്നേൽ ഭാഗത്ത് ആരോലിൽ വീട്ടിൽ ഷാജി എ.എം (47), പാമ്പാടി മഞ്ഞാടി ഭാഗത്ത് കുളങ്ങര വീട്ടിൽ അമൽ മനോജ് (26), പാമ്പാടി പാറാമറ്റം ഭാഗത്ത് ചിറക്കൽ വീട്ടിൽ സജിമോൻ സി.റ്റി(49) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മൂവരും ചേർന്ന് രാത്രി പാമ്പാടി സമ്മർ സാൻഡ് ബാറിന്റെ പാർക്കിംഗ് ഏരിയായിൽ, വച്ച് യുവാവിനെ മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവറായ യുവാവ് വാഹനം ഓടിച്ചു വരുന്ന സമയം നെടുംകുഴി ഭാഗത്ത് ഇവർ ചീത്ത വിളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇവർ യുവാവിന്റെ വാഹനത്തെ പിന്തുടരുകയും ഇത് കണ്ട യുവാവ് തന്റെ വാഹനം സമ്മർ സാൻഡ് ബാറിന്റെ പാർക്കിംഗ് ഏരിയായിലേക്ക് കയറ്റുകയായിരുന്നു.
പിന്തുടർന്ന് എത്തിയ ഇവർ ഇവിടെ വച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവാവിന്റെ സുഹൃത്തുക്കളെയും ഇവർ മർദ്ദിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ.ഡി , എസ്.ഐ ലെബിമോൻ കെ.എസ്,രമേഷ് കുമാര്‍,എ.എസ്.ഐ ആന്റണി മൈക്കിള്‍,സി.പി.ഓ ഷമീം എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.