
കോട്ടയം പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ലോറി ഓടയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു
പാമ്പാടി: പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റേഡിന് സമീപം ഉള്ള ഓടയിലേക്ക് മറിഞ്ഞു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയന് നിസ്സാര പരിക്കേറ്റു.
രാത്രി 9: 45 ഓട് കൂടിയായിരുന്നു അപകടം. കോട്ടയം വടവാതൂർ എം ആർഎഫിൽ നിന്നും റബ്ബർ കയറ്റി കുമളി ഭാഗത്തേയ്ക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറി ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പാമ്പാടി ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.
Third Eye News Live
0