വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; പാമ്പാടി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

പാമ്പാടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി പയ്യപ്പാടി ചീരംകുളം ഭാഗത്ത് തറേപറമ്പിൽ വീട്ടിൽ സനൽ കുമാർ (30) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ എതിർത്ത് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ ചില്ല് ഇടിച്ചു തകർക്കുകയും ചെയ്തു.

ഇവരുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ് ഐ ലെബിമോൻ കെ.എസ്, അംഗദൻ പി.ജി, എ.എസ്.ഐ ആന്റണി മൈക്കിൾ, സി.പി.ഓ മാരായ അനൂപ് വി.വി, ബോബി സുധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.