play-sharp-fill
കോട്ടയം പാമ്പാടിയിൽ പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്; ഫോട്ടോയിൽ കാണുന്ന പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഉടൻ ബന്ധപ്പെടുക

പാമ്പാടി: പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ മുർത്തസാ അലി റഷീദ്, വൈക്കം ശാരദാമഠം സപ്തസ്വര നിവാസ് വീട്ടിൽ ധനുഷ് ഡാർവിൻ, വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ റയീസ് അലി റഷീദ്, ഗാന്ധിനഗർ തടത്തിൽ വീട്ടിൽ ബിനുമോൻ. വി , തലയോലപ്പറമ്പ് കരിപ്പാടം ഭാഗത്ത് തുമ്പയിൽ വീട്ടിൽ ഷബീർ ബേയിലർ , തലയോലപ്പറമ്പ് മറവന്തുരുത്ത് ഭാഗത്ത് 12ൽ വീട്ടിൽ അഭയൻ എന്നിവർക്കെതിരെയാണ് പാമ്പാടി പോലീസ് തിരച്ചിൽ ശക്തമാക്കിയത്.

ഇവർ കൂരോപ്പടയിലെ ഗൃഹനാഥന് പലിശയ്ക്ക് പണം കടം നൽകുകയും, തുടർന്ന് പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥന്റെ വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിക്കുകയുമായിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ പോലീസിനെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ ഇവരുടെ പക്കൽ വാഹനങ്ങൾ പണയം വയ്ക്കുകയോ, മുദ്രപത്രങ്ങൾ ഒപ്പുവച്ച് കൊടുക്കുകയോ, ചെക്ക് ഒപ്പിട്ടു കൊടുക്കുകയോ ചെയ്തിട്ടുള്ളതുമായ ആളുകൾ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഡിവൈഎസ്പി കാഞ്ഞിരപ്പള്ളി : 9497990052.
എസ്.എച്ച്.ഓ പാമ്പാടി പോലീസ് സ്റ്റേഷൻ : 9497987079.
എസ്.ഐ പാമ്പാടി പോലീസ് സ്റ്റേഷൻ : 9497980340