കോട്ടയം പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു; പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്ക് വീണത് മൂന്ന് വൈദ്യുതി പോസ്റ്റുകൾ; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു.
പാമ്പാടി കൂരോപ്പട റോഡിൽ വൈകുന്നേരം 6 മണിയോടെയാണ് കുന്നേൽ വളവിന് സമീപം കൊച്ചുവയലിൽപ്പടി ഭാഗത്ത് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണത്.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചെരിഞ്ഞ് ഈസമയം റോഡിലൂടെ വരികയായിരുന്ന ബസിനു മുകളിലേക്ക് വീഴുകയായിരുന്നു.
വൈദ്യുതി ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. എന്നാൽ ഗതാഗത തടസം നേരിട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കനത്ത മഴയെ അവഗണിച്ചും റോഡിലെ തടസ്സം മാറ്റാൻ ഉള്ള പ്രവർത്തനങ്ങൾ കെഎസ്ഇബി അധികൃതർ സ്വീകരിച്ചു.
Third Eye News Live
0