
പാമ്പാടിയിൽ പേപ്പട്ടി പോത്തിനെ കടിച്ചു ; പോത്തിനെ വെടിവെക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ
സ്വന്തം ലേഖിക
പാമ്പാടി: പാമ്പാടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് പോത്തിന് പേയിളകി . പാമ്പാടി പഞ്ചായത്തിലെ 2 ആം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്തിനാണ് പേയിളകിയത് .പോത്ത് അതീവ ഗുരുത തരനിലയിലാണ്.
സംഭവമറിഞ്ഞ് അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ .തുടർന്ന് പോത്തിനെ വെടിവെക്കാൻ ഉത്തരവിടാൻ മന്ത്രി കളക്ടറോട് നിർദേശിക്കുകയായിരുന്നു .തുടർന്നാണ് ജില്ലാ കളക്ടർ പോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0