
കോട്ടയം: വയനാടിനെ വീണ്ടെടുക്കാൻ മുഖൃമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സഹായം നേരിട്ട് നൽകണം എന്ന് അഭ്യർത്ഥിച്ച് സിപിഐഎം പാമ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു.
പണം കൈയ്യിൽ വാങ്ങാതെ സിഎംഡിആർഎഫ് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നൽകാൻ നാഷണലൈസ്ഡ് ബാങ്കുകളുടെ എല്ലാം അക്കൗണ്ട് വിശദാശംങ്ങൾ രേഖപ്പെടുത്തിയ നോട്ടീസ് നൽകി.
ഇത് പുതുമയുള്ള അനുഭവമായെന്ന് ജില്ല സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ കാളചന്ത പെട്രോൾ ബങ്കിൽ പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ കമ്മറ്റി അംഗം ഇ എസ് സാബു ലോക്കൽ സെക്രട്ടറി വി എം പ്രദീപ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി അനീഷ് സാബു പാത്തിങ്കൻ ഷിബു കുഴിയടിത്തറ ലോക്കൽ കമ്മറ്റി അംഗങ്ങളായ തുളസി രാധാകൃഷ്ണൻ കെ എസ് പ്രതീഷ് കെ ആർ ഇ എസ് കൃഷ്ണൻകുട്ടി രാഹുൽ വി പി ബിജു ബെന്നി മുലക്കര ബ്രാഞ്ച് സെക്രട്ടറി വി കെ അനൂപ്കുമാർ ഇ ഒ മനോജ് യോഹന്നാൻ ബിജു കിളിമല പി ഡി സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.