അതിവേഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ; നൂറോളം ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാർക്ക് അടിസ്ഥാന പരിശീലനം നൽകി

Spread the love

കോട്ടയം: കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാനകേരളം ജോബ് സ്‌റ്റേഷൻ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ളതും ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ രജിസ്റ്റർ ചെയ്തതുമായ 7580 തൊഴിൽ അന്വേഷകരെ യോഗ്യതയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയെന്നതാണ് ജോബ് സ്റ്റേഷനിലൂടെ നടക്കുന്ന പ്രധാനപ്പെട്ട ദൗത്യം. ഇതിനായി ഓരോ വാർഡിലും രണ്ടു ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാരെ (എൽ.ആർ.പി) നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം എൽ.ആർ.പിമാർക്കായുള്ള അടിസ്ഥാന പരിശീലനം കില ബ്ലോക്ക് കോർഡിനേറ്ററിന്റെയും തീമാറ്റിക് എക്‌സ്‌പേർട്ടിന്റെയും നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നൽകി. അവരിലൂടെ ഉദ്യോഗാർത്ഥികളുടെ വിവരം തരംതിരിക്കലും നടത്തി.
ജില്ലാടിസ്ഥാനത്തിൽ നടക്കാൻ പോകുന്ന തൊഴിൽ മേളയ്ക്ക് മുന്നോടിയായായണ് ഉദ്യോഗാർത്ഥികളുടെ തരംതിരിക്കൽ.

ഫീൽഡുതല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക, പുതിയ തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുക, ജോബ് സ്റ്റേഷനുകളിൽനിന്നു ലഭിക്കുന്ന തൊഴിൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ രജിസ്റ്ററിലുള്ള സജീവമായ തൊഴിലന്വേഷകരെ വിവരമറിയിച്ച് ജോലികൾക്ക് അപേക്ഷിക്കാൻ പ്രേരിപ്പിക്കുക എന്നിവയാണ് എൽ.ആർ.പികളുടെ പ്രധാനപ്പെട്ട മറ്റ് ചുമതലകൾ. തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ കാര്യക്ഷമമായി തരംതിരിക്കാനായി നിലവിൽ ബ്ലോക്കിന്റെ കീഴിലായി എലിക്കുളം ഗ്രാമപഞ്ചായത്തിൽ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ പാമ്പാടി ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.

തൊഴിൽ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നതിനായി ബ്ലോക്ക് അടിസ്ഥാനത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാനും ലക്ഷ്യമിടുന്നതായി കില ബ്ലോക്ക് കോ ഓർഡിനേറ്റർ വി.ടി കുര്യൻ പറഞ്ഞു.
ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ വച്ചാണ് ഇപ്പോൾ വെർച്വൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. വെർച്വൽ തൊഴിൽ മേളകൾ ജോബ് സ്റ്റേഷനുകളിൽ നിന്നുതന്നെ സംഘടിപ്പിക്കുകയും അതിലൂടെ ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അടുത്ത ചുവടെന്നു കില തീമാറ്റിക് എക്‌സ്‌പേർട്ട് ആർ. രേണു പറഞ്ഞു.