കോട്ടയം പാമ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; കോത്തല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; പരുക്കേറ്റ മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Spread the love

പാമ്പാടി: നെടുംകുഴിയില്‍ ഗ്യാസ് ഏജന്‍സിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

video
play-sharp-fill

3 പേര്‍ക്ക് പരുക്കേറ്റു.
കോത്തല പുറംമ്പുങ്കല്‍ അനിലിന്റെ മകന്‍ അച്ചു അനില്‍ (19) ആണ് മരിച്ചത്. പങ്ങട സ്വദേശി ജിജി (53), അച്ചുവിന്റെ സുഹൃത്തുക്കളായ കോത്തല സ്വദേശികളായ രഞ്ജിത്ത് (23), നിഖില്‍രാജ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയില്‍ പോയി മടങ്ങുകയായിരുന്ന ജിജിയുടെ ബൈക്കില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അച്ചു അനില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്മ: ലത. അഗ്‌നിരക്ഷാസേന എത്തി അപകടസ്ഥലം വൃത്തിയാക്കി.