
സ്വന്തം ലേഖകൻ
പാമ്പാടി : അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കാറുകളിലിടിച്ച് അപകടം. പാമ്പാടി കവലയിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
പാമ്പാടി കവലയിലെ സീബ്രാ ലൈനിൽ നിർത്തിയിട്ട കാറിനുപിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിൽ നിർത്തിയിരുന്ന മറ്റ് രണ്ട് കാറുകളിൽ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഇടിച്ച കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കോട്ടയം-കുമളി ദേശീയ പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.