video
play-sharp-fill

അനധികൃത മദ്യവില്പന; ഒരാൾ അറസ്റ്റിൽ

അനധികൃത മദ്യവില്പന; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി :- മദ്യശാലകൾക്ക് അവധിയുള്ള ദിവസം ഓട്ടോറിക്ഷയിൽ കൊണ്ടു നടന്ന് മദ്യം വില്പന നടത്തിവന്ന മുളയംകുന്ന് വെള്ളറയിൽ മാധവൻ മകൻ സുനിൽ (49)നെ പാമ്പാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.റബർതോട്ടo കേന്ദ്രീകരിച്ച് വിദേശമദ്യം ശേഖരിച്ച് വെച്ച് വില്പന നടത്തി വരവേ ഷാഡോസംഘo മാമ്മൻ ശാമുവേൽ, സി.എ.അഭിലാഷ് എന്നിവർ മഫ്തിയിൽ ഇടപാടുകാരായി സമീപിച്ചാണ് അറസ്റ്റു ചെയ്തത്.റെയ്ഡിൽ അസി: ഇൻസ്‌പെക്ടർ പി.എൻ.സജീവ്, സി.ഇ.ഒ മാരായ ലൈജു പി.ജോർജ്, അരുൺ പി.നായർ, രജനി എന്നിവർ പങ്കെടുത്തു.