
പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ ബാറിന് മുമ്പിൽ കത്തിക്കുത്ത്. കത്തിക്കുത്തിൽ മഞ്ഞാടി കോളനിയിൽ താമസിക്കുന്ന മാളികേപ്പറമ്പിൽ രാജപ്പൻ ( 60 ) ന് നെഞ്ചിൽ കുത്തേറ്റു.കുത്തേറ്റ രാജപ്പൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് 7:15 ഓടെ ആയിരുന്നു സംഭവം.

ദയറപള്ളിക്ക് സമീപം ഉള്ള ആൾ തന്നെ ആക്രമിച്ചത് എന്ന് രാജപ്പൻ പോലീസിൽ മൊഴി നൽകി.
രാജപ്പന്റെ തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.പോലീസ് മേൽ നടപടികൾ സ്വീകരിച്ചു


