
കുടുംബവഴക്കിനെത്തുടർന്ന് പാമ്പാടി വെള്ളൂരിൽ ഭാര്യയെ മാരകമായി മുറിവേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ; ഭാര്യ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
പാമ്പാടി : വെള്ളൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ മാരകമായി മുറിവേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ . പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്ക്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നിഷാ വർഗീസ് ( 30 ) ന് ആണ് ഭർത്താവ് രാജേഷിന്റെ ആക്രമണത്തിൽ ഗുരുത മുറിവുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സ തേടിയത്.
ഇന്ന് വൈകിട്ട് 6 മണിയോട് കൂടി നിഷയുടെ ഭർത്താവ് രാജേഷ് നിഷയുമായി വഴക്കിടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു
തുടർന്ന് നിഷക്ക് ഗുരുതരമായി പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്തു.
Third Eye News Live
0