
പാമ്പാടി : വട്ടമലപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്.
മാങ്ങാനം സ്വദേശി ആശിഷ് ( 21 ) ആണ് അപകടത്തിൽ പെട്ടത്, കൈകാലുകൾക്ക് പരുക്കേറ്റ ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാമ്പാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ആശിഷ് ബസ്സിനെ മറികടക്കുന്നതിനിടയിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കാറിൽ ഇടിച്ച് കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന ഉടൻ തന്നെ പാമ്പാടി എസ് ഐ ഉദയകുമാറിൻ്റെ നേതൃത്തത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.