കോട്ടയം പാമ്പാടി സ്വദേശിയെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

കോട്ടയം : പാമ്പാടി സ്വദേശി അജ്മാനിലെ താമസസ്ഥലത്ത് മരണപ്പെട്ടു. കുര്യാക്കോസ് ജോര്‍ജ് (53) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇദ്ദേഹം അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ കമ്ബനിയില്‍ നാല് വര്‍ഷമായി ജീവനക്കാരനായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ വെച്ച്‌ ബന്ധുക്കളുടെയും കമ്ബനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.