പാമ്പാടി കൂരോപ്പടയിൽ മരം വീണ് വീട് തകർന്നു : ലക്ഷങ്ങളുടെ നാശനഷ്ടം

പാമ്പാടി കൂരോപ്പടയിൽ മരം വീണ് വീട് തകർന്നു : ലക്ഷങ്ങളുടെ നാശനഷ്ടം

സ്വന്തം ലേഖകൻ

കൂരോപ്പട : കാറ്റിൽ മരം വീണ് വീട് തകർന്നു ; ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് കൂരോപ്പട കവലക്ക് സമീപം താമസിക്കുന്ന ശ്രീപാദം ( ചാമക്കാല ) സുമംഗലയുടെ വീടിന് മുകളിലേക്ക് കൂറ്റൻ ചൂണ്ടപ്പന കടപുഴകി വീണത്.

സുമംഗലയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലില്ലാതിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂരയടക്കം തകർന്നു. വീടിന്റെ ഭിത്തിക്കും വിള്ളലുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപായുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സമീപവാസിയുടെ പുരയിടത്തിലെ പനയാണ് വീടിന് മുകളിൽ പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട , ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ ഷീലാ മാത്യൂ , പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ , കൂരോപ്പട വില്ലേജ് ഓഫീസർ വിനു കെ ഉതുപ്പ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഹരി ചാമക്കാലാ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.