
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം ലാൻ്റ് മാർക്ക് പ്ലാസായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസിഎച്ച് നീതി മെഡിക്കൽ സ്റ്റോർ & നീതി ലാബ് ജൂൺ 12 ന് രാവിലെ 9.30 ന് സ ഹകരണ – തുറമുഖ – ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡിസിഎച്ച് പ്രസിഡന്റ് സി.ജെ ജോസഫ് അധ്യക്ഷത വഹിക്കും.
കോട്ടയം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ മുഖ്യ അഥിതിയാകും. എല്ലാവിധ ഇംഗ്ലീഷ് മരുന്നുകൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡിസ്‌കൗണ്ടോടെ ഇവിടെനിന്നും ലഭിക്കും . എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
മുതിർന്ന പൗരന്മാർക്ക് ഈ നിരക്കിനു പുറമേ 10% അധിക ഡിസ്‌കൗണ്ടും ഡിസിഎച്ച് നൽകുന്നു. പാമ്പാടി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ ഇ എസ് സാബു,പ്രസിഡന്റ് സി ജെ ജോസഫ് സെക്രട്ടറി കാർത്തിക് ബാലപ്പൻ പിള്ള, അഡ്മിൻ. ഓഫീസർ കെ എം മോഹനൻ, എന്നിവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group