video
play-sharp-fill

വനിതാ പഞ്ചായത്ത് മെമ്പർക്ക് ഏറ്റവും വിലകൂടിയ മീൻ തന്നെ വേണം, പക്ഷെ കാശ് തരില്ല ; മീൻ വാങ്ങിയതിന് ശേഷം പ്രസിഡന്റ് തരും, വൈസ് പ്രസിഡന്റ് തരുമെന്ന് പറഞ്ഞ് മുങ്ങുന്നത് സ്ഥിരം പരിപാടി; മുങ്ങൽ വിദഗ്ധ  ഇത്തവണ പാമ്പാടിയിൽ എട്ടു നിലയിൽ പൊട്ടി

വനിതാ പഞ്ചായത്ത് മെമ്പർക്ക് ഏറ്റവും വിലകൂടിയ മീൻ തന്നെ വേണം, പക്ഷെ കാശ് തരില്ല ; മീൻ വാങ്ങിയതിന് ശേഷം പ്രസിഡന്റ് തരും, വൈസ് പ്രസിഡന്റ് തരുമെന്ന് പറഞ്ഞ് മുങ്ങുന്നത് സ്ഥിരം പരിപാടി; മുങ്ങൽ വിദഗ്ധ ഇത്തവണ പാമ്പാടിയിൽ എട്ടു നിലയിൽ പൊട്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പതിവ് പോലെയെത്തി മീൻ വാങ്ങിയ മുൻ വനിതാ പഞ്ചായത്തംഗം സ്ഥിരം ഡയലോഗ് അടിച്ചു- പൈസ പ്രസിഡന്റ് തരും. ‘തിരഞ്ഞടുപ്പല്ലേ, ഇനി മീന്റെ വില തരണം മെമ്പറെ’ എന്ന കച്ചവടക്കാരന്റെ വാക്ക് കേട്ട വനിതാംഗം ഒന്ന് ഞെട്ടി. എങ്കിലും തൊലിക്കട്ടിക്ക് ഒട്ടും കുറവ് കാണിക്കാതെ ഉടൻ വന്നു മെമ്പറുടെ ഭീഷണി – അടുത്ത് പ്രസിഡന്റ് ആരെന്ന് അറിയാമോ? തെരഞ്ഞടുപ്പായതിനാൽ പ്രസിഡന്റ് തരില്ല, മെമ്പർ തന്നെ തരണമെന്ന് കച്ചവടക്കാരനും വാശിപ്പിടിച്ചു. ഒടുവിൽ വാങ്ങിയ വറ്റ മീന്റെ വിലയായ 600 രൂപ കൊടുത്ത് മെമ്പർ സ്ഥലം കാലിയാക്കി.

അടുത്ത പഞ്ചായത്ത് പ്രസിന്റ് പദവി വനിതയ്ക്കാണ്. തിരഞ്ഞടുപ്പ് കഴിയുമ്പോൾ താൻ ജയിക്കും, പ്രസിഡന്റാകും എന്ന വിശ്വാസത്തിലായിരുന്നു വനിതാംഗം. കിഴക്കൻ മേഖലയിലെ ഒരു വനിതാ പഞ്ചായത്തംഗത്തിനാണ് തിരഞ്ഞെടുപ്പ് കോലാഹത്തിനിടക്ക് മീൻ വാങ്ങി കൈപൊള്ളിയത്. പഞ്ചായത്ത് തെരഞ്ഞടുപ്പിന് ഒരാഴ്ച മുൻപായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാതയോരത്ത് തട്ടിട്ട് മീൻക്കച്ചവടം നടത്തുന്ന കച്ചവടക്കാരിൽ നിന്നും പഞ്ചായത്തംഗങ്ങൾ മീൻ വാങ്ങുന്നത് പതിവായിരുന്നു. അനധികൃത കച്ചവടത്തിന് അനുമതി നൽകുന്നതിന്റെ പ്രത്യുപകാരമായാണ് അംഗങ്ങൾ മീൻ വാങ്ങുന്നത്. കച്ചവടം നടക്കേണ്ടതിനാൽ കച്ചവടക്കാരന് ഇത് നൽകുകയല്ലാതെ മറ്റ് വഴിയുമില്ല.

ടിക്കറ്റ് എടുക്കാൻ നേരം സ്വകാര്യ ബസിലെ പി.സി പ്രയോഗം പോലെ മീൻ വാങ്ങിയശേഷം ഇവിടെ അംഗങ്ങൾ നൽകുന്നത് ‘പ്രസിഡന്റ് തരുമെന്ന മറുപടിയാണ്.’ ഇതിൽ സഹികെട്ടാണ് തെരഞ്ഞെടുപ്പ് സമയത്തെങ്കിലും പണം വാങ്ങാമെന്ന് കടക്കാരൻ കരുതിയത്. പണം നൽകിയ ശേഷം പിന്നെ കാണാമെന്ന മറുപടി.ും തന്റെ കച്ചവടം പൂട്ടുമോയെന്ന രീതിയിലിരിക്കെയാണ് പെട്ടിപ്പൊട്ടിച്ചപ്പോൾ വനിതാംഗം എട്ട് നിലയിൽ പൊട്ടിയ വിവരം കടക്കാരാന് ആശ്വസമായി എത്തിയത്.