തെങ്ങിൽ കയറുന്നതിനിടെ കാൽ കുഴഞ്ഞ് തെങ്ങിന് മുകളിൽ കുടുങ്ങി ; മധ്യവയസ്കന് രക്ഷകരായി പാമ്പാടി ഫയർഫോഴ്സ്

Spread the love

പാമ്പാടി : മീനടത്ത് തെങ്ങിൽ കുടുങ്ങിയ ആളെ പാമ്പാടി ഫയർഫോഴ്സ് രക്ഷപെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടിയാണ് സംഭവം. മീനടം പുത്തൻപുര പടിക്ക് സമീപമുള്ള സോനു തോമസിൻ്റെ പുരയിടത്തിലെ ഉയരമുള്ള തെങ്ങിലാണ് തോട്ടക്കാട് സ്വദേശിയായ ജോൺ മണ്ണൂപ്പറമ്പിൽ (69)കുടുങ്ങിയത് .

video
play-sharp-fill

മെഷീൻ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ കാൽ കുഴഞ്ഞ് തെങ്ങിൽ കുടുങ്ങുകയായിരുന്നു. തെങ്ങിൻ മുകളിൽ നിന്ന് ജോണിന്റെ ശബ്ദം കേട്ട് സമീപത്തെ വീട്ടിൽ പണിയിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ ഓടിയെത്തി. ഗോവണി ഉപയോഗിച്ച് ഇയാളുടെ അടുത്തെത്തി പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു തെങ്ങിൽ ചേർത്ത് ബന്ധിച്ചു. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ പാമ്പാടിയിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തെങ്ങിനു മുകളിൽ കുടുങ്ങിയ ജോണിനെ വലയിലാക്കി താഴെയിറക്കി. ആംബുലൻസിൽ മീനടം ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ ഓഫീസർ വി വി സുവികുമാർ, സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി എസ് ഫയർ ഓഫീസർ മാരായ കിരൺ എസ് എ, അർജുൻ കെ ആർ, ജിബിഷ് എം ആർ, നിഖിൽ സി,ഫയർമാൻ ഡ്രൈവർ വി ബി ഹരീഷ് കുമാർ.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എ എസ് ഐ അരവിന്താക്ഷൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.